എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധം

Update: 2023-10-10 11:03 GMT

കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും  മുൻസീറ്റിലെ യാത്രക്കാരനും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി മന്ത്രി ആന്റണി രാജു.  

ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോടതിയിൽ നൽകിയതും നിയമസഭയിൽ പറഞ്ഞതും പോലീസിന്റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും മന്ത്രി വിശദമാക്കി. 

Tags:    

Similar News