'കാഫിർ സ്‌ക്രീൻഷോട്ട് ഇടതുപക്ഷ രീതിയല്ല, വയനാട് തുരങ്കപാതയിൽ ശാസ്ത്രീയ പഠനം വേണം'; ബിനോയ് വിശ്വം
വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് പോലുള്ള പ്രചരണങ്ങൾ ഇടതുപക്ഷ രീതി അല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇടത് നയം ഇതല്ല. കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട്ടെ സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സേവ് സിപിഐ ഫോറത്തെ പിന്തുണച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.