സർക്കാരിന്റെ ഹർജി; ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്

Update: 2023-11-20 07:13 GMT

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇത് സംബന്ധിച്ച ഹർജി വെളളിയാഴ്ച പരിഗണിക്കും. കേന്ദ്ര സർക്കാരിനെ കൂടാതെ ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

വെളളിയാഴ്ചക്കുളളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും വെള്ളിയാഴ്ച ഹാജരാകരണമെന്നും ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണർ ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെ തുടർന്നാണ് കേരളം ഹർജി നൽകിയത്. ഇതുവരെയായിട്ടും നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിൽ കൂടുതലായി അടയിരിക്കുന്നുവെന്ന് കാലതാമസം പറഞ്ഞാണ് കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

Tags:    

Similar News