വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർഥിയാകും. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സത്യൻ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയിൽ ഉയർന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുൻ സ്ഥാനാർഥിയായിരുന്നു എന്നതുമാണ് സത്യൻ മൊകേരിക്ക് അനുകൂലമായത്.
2014-ൽ വയനാട്ടിൽ മത്സരിച്ച സത്യൻ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്ന തവണ എം.എൽ.എയുമായിരുന്നു. നിലവിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗമാണ്. ഉച്ചക്ക് ശേഷം പാർട്ടി സംസ്ഥാന കൗൺസിൽ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.