കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരുന്നു; മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്ന് സതീശൻ

Update: 2024-11-01 07:47 GMT

കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം- ബിജെപി ബന്ധവും വ്യക്തമാകുന്നുണ്ട്. കേരള പൊലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മും ബിജെപിയും അപരൻമാരെ നിർത്തിയത് പരസ്പര ധാരണയുടെ തെളിവാണ്. മുരളീധരൻ വിഷയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യം പുറത്ത് പറയുന്നില്ല. പര്യടനത്തെക്കുറിച്ച് പാർട്ടി നേതാക്കൾക്ക് 17 ന് വൈകീട്ട് തന്നെ അറിയിപ്പ് കൊടുത്തിരുന്നു. മുരളീധരൻ അടക്കം അറിയിപ്പ് കൊടുത്തിരുന്നു. പാലക്കാട് നിന്ന് പാർട്ടി വിട്ട പ്രാദേശിക നേതാക്കളെ തനിക്ക് അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. കെ മുരളീധരൻ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ വേണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

നേരത്തെ, പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് ഉപതരെഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവർത്തിച്ച് മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ രം​ഗത്തെത്തിയിരുന്നു. അതേസമയം, കെപിസിസി നേതൃത്വം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കെ മുരളീധരൻ വ്യക്തമായ ഉത്തരം നൽകിയില്ല.

തൻ്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സുരേഷ് ഗോപി സിനിമ ഡയലോഗിൽ നിന്ന് പുറത്ത് വരണമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുംവരെ ചർച്ച ചെയ്യാനില്ല. കൊടകര വെളിപ്പെടുത്തൽ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

Tags:    

Similar News