സംഘപരിവാറിൻറെ അജണ്ട നടപ്പാക്കാൻ ശ്രമം; വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി സമസ്ത മുഖപത്രം
വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നു. സംഘപരിവാറിൻറെ അജണ്ട നടപ്പാക്കാൻ ആണ് വെള്ളാപ്പള്ളിയുടെ ശ്രമം. മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും സുപ്രഭാതം എഡിറ്റോറിയലിൽ ചോദിക്കുന്നു.
പാർലമെൻറിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിങ്ങൾ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും സുപ്രഭാതം മുഖ പ്രസംഗം പറയുന്നു. ഇസ്ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.