വന്ദേഭാരത് അടക്കം 7 ട്രെയിനുകളുടെ സമയം പുതുക്കി; മേയ് 28 മുതൽ പ്രാബല്യം
വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി ദക്ഷിണ റെയില്‍വേ. ഈ ട്രെയിനുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മേയ് 28 മുതല്‍ മാറ്റമുണ്ടാവുക.
പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം
∙ ട്രെയിൻ നമ്പര്‍- 20634 - തിരുവനന്തപുരം സെൻട്രല്‍ - കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1:20 -ന് കാസര്‍കോട് എത്തും. (നിലവിലെ സമയം: കാസര്‍കോട് – ഉച്ചയ്ക്ക് 1:25)
∙ ട്രെയിൻ നമ്പര്‍ -16355 - കൊച്ചുവേളി - മംഗളൂരു ജംക്‌ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 9:15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. (നിലവിലെ സമയം: രാവിലെ 9:20)
∙ ട്രെയിൻ നമ്പര്‍ 16629 -തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ മലബാര്‍ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10:25 ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെൻട്രല്‍ – 10:30)
∙ ട്രെയിൻ നമ്പര്‍ 16606 - നാഗര്‍കോവില്‍ ജംക്‌ഷൻ - മംഗളൂരു സെൻട്രല്‍ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്: വൈകിട്ട് 5:50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെൻട്രല്‍ – വൈകിട്ട് ആറു മണി)
∙ ട്രെയിൻ നമ്പര്‍ 16347- തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ ഡെയ്‌ലി എക്‌സ്‌പ്രസ്: 11:20 -ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെൻട്രല്‍ – 11:30)
∙ ട്രെയിൻ നമ്പര്‍ 22668 - കോയമ്പത്തൂര്‍ ജംക്‌ഷൻ - നാഗര്‍കോവില്‍ ജംക്‌ഷൻ പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംക്‌ഷനില്‍ 03:00 മണിക്ക് എത്തി 03:05 ന് പുറപ്പെടും. (നിലവിലെ സമയം – 03:20 /03:25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03:43 ന് എത്തി 03:45 ന് പുറപ്പെടും. (നിലവിലെ സമയം – 04:01/04:02) നാഗര്‍കോവില്‍ ജംക്‌ഷനില്‍ 04:50 ന് എത്തിച്ചേരും (നിലവിലെ സമയം – 05:05)
∙ ട്രെയിൻ നമ്പര്‍ 12633- ചെന്നൈ എഗ്മോര്‍ - കന്യാകുമാരി ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംക്‌ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലെ സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലെ സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തിച്ചേരും. (നിലവിലെ സമയം: 05.45).