'ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് കേരളത്തിനോടുള്ള വെല്ലുവിളി'; ശക്തമായി എതിർക്കും: വിഡി സതീശൻ

Update: 2024-06-22 07:34 GMT

ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും.

കേസിലെ മൂന്ന് പ്രതികക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രനായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

ടിപി കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോൾ ശിക്ഷാ ഇളവും നൽകുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിത്.

തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിന്ന് ഇവർ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുന്നു. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ഇരുണ്ട യുഗത്തിലാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു. 

Tags:    

Similar News