വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണിക്ക് ആശ്വാസം; എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

Update: 2023-07-05 08:23 GMT

വ്യാജമയക്കുമരുന്ന് കേസിൽ സുപ്രധാനമായ ഉത്തരവാണ് ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. കേസിൽ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെറുതെ വിട്ടതിന് പിന്നാലെ ഷീല സണ്ണിക്കെതിരെയുള്ള എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷീല 72 ദിവസം ജയിൽ വാസം അനുഭവിച്ചിരുന്നു. എന്നാൽ രാസ പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ് ഷീലയിൽ നിന്ന് കണ്ടെത്തിയത് എൽഎസ്‌ഡി സ്റ്റാമ്പല്ല എന്ന വിവരം പുറത്ത് വന്നത്. ഇതിനെ തുടർന്നാണ് താനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത് . ഈ ഹർജിയിലാണ് എഫ്ഐആർ റദ്ദാക്കി കോടതി ഉത്തരവ്.

അതേസമയം നിരപരാധിത്വം തെളിഞ്ഞ സാഹചര്യത്തിൽ തന്നെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഷീല സണ്ണി. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വന്നതും നാട്ടുകാർ കുറ്റക്കാരിയായി ചിത്രീകരിച്ചതും വേദനാജനകമാണെന്നുമായിരുന്നു ഷീലയുടെ പ്രതികരണം.

കഴിഞ്ഞ ഫെബ്രുവരി 27നാണ് നോർത്ത് ജംഗ്ഷനിലെ ബ്യൂട്ടിപാർലറിൽ വച്ച് ഷീല സണ്ണിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബാഗിൽ നിന്ന് 12 സ്റ്റാമ്പുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഷീലയെ റിമാന്റ് ചെയ്യുകയായിരുന്നു

Tags:    

Similar News