കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

Update: 2022-09-22 09:45 GMT

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം.

ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കേരളത്തിൽനിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരിൽ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്.

മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് 94), പുതുച്ചേരി, ഡൽഹി (മൂന്നു വീതം), രാജസ്ഥാൻ (2) എന്നിങ്ങനെയാണ് അറസ്റ്റ്. പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.എൻഐഎയും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.

Tags:    

Similar News