തൃശ്ശൂരിലെ് നിക്ഷേപ തട്ടിപ്പ്; പ്രവീൺ റാണെ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ അറിയിപ്പ്

Update: 2023-01-06 07:21 GMT

തൃശ്ശൂരിലെ സേഫ് ആൻറ് സ്‌ട്രോങ് നിക്ഷേപ കമ്പനി ഉടമ പ്രവീൺ റാണെ രാജ്യം വിടാതിരിക്കാൻ പൊലീസ്. വിമാനത്താവളങ്ങളിൽ പൊലീസ് അറിയിപ്പ് നൽകി. നിക്ഷേപ തട്ടിപ്പിൽ പ്രവീൺ റാണയ്‌ക്കെതിരെ 18 കേസുകളാണ് തൃശ്ശൂർ പൊലീസ് എടുത്തത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസടുത്തിരുന്നു. 

തൃശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 48% വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്ന് പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും.

Similar News