മ്യൂസിയം ലൈംഗികാതിക്രമ കേസ്; സമാനമായ ആക്രമണം തൊടുപുഴയിലും; പ്രതിയുടെ ചിത്രങ്ങൾ കൈമാറി

Update: 2022-11-06 10:39 GMT

മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെതിരെ കൂടുതൽ ആരോപണം. തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും പ്രതി സന്തോഷാണെന്നാണ് പൊലീസിന്റെ സംശയം. ഇത് സംബന്ധിച്ച് തൊടുപുഴ പൊലിസ് മ്യൂസിയം പൊലിസുമായി ബന്ധപ്പെട്ടു. മ്യൂസിയം പൊലിസ് ഇയാളുടെ ചിത്രങ്ങൾ കൈമാറി.

കണ്ണൂർ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവെ 2021 ഡിസംബർ ആറിന് ആയിരുന്നു സംഭവം. ആശുപത്രിയിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടർ പരാതി നൽകിയിരുന്നു. പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ചിത്രം വരച്ച് കൂടുതൽ അന്വേഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് മ്യൂസിയം പൊലീസിനോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതൊന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി. 

Tags:    

Similar News