പേരാമ്പ്ര അനു കൊലക്കേസ്: നിര്‍ണായക തെളിവ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം

Update: 2024-03-19 12:34 GMT

പേരാമ്പ്രയിലെ അനുവിന്റെ കൊലപാതക കേസില്‍ നിര്‍ണായക തെളിവ് തീയിട്ട് നശിപ്പിക്കാന്‍ പ്രതി മുജീബിന്റെ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് മുജീബ് ധരിച്ചിരുന്ന വസ്ത്രങ്ങളടക്കമാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. തെളിവുകള്‍ തേടിയാണ് പൊലീസ് പ്രതിയുടെ വീട്ടിലെത്തിയത്.

മുജീബിന്റെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കൊലപാതക സമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കം കണ്ടെത്തിയത്. അതേസമയം പ്രതി മുജീബിനെ തെളിവെടുപ്പിനായി മട്ടന്നൂരിലേക്ക് കൊണ്ടുപോയി. പ്രതി സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ചത് മട്ടന്നൂരില്‍ നിന്നാണ്.

Tags:    

Similar News