സാമ്പത്തിക ക്ലേശത്തിന് കാരണം മോശം ധനമാനേജ്‌മെന്റ്; കേരളത്തിനെതിരേ കേന്ദ്രം

Update: 2024-02-04 08:11 GMT

സംസ്ഥാനത്തിന്റെ സാമ്പത്തിക ക്ലേശത്തിന് കാരണം ധന മാനേജ്‌മെന്റിലെ പിടിപ്പുകേടെന്ന് കേന്ദ്രം. കേരളത്തിന്റേത് അതീവ മോശം ധന മാനേജമെന്റ് ആണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. എടുക്കുന്ന കടം ശമ്പളവും പെൻഷനും ഉൾപ്പടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് സംസ്ഥാനം ചെലവഴിക്കുന്നുവെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിന് എതിരെ കേരളം നൽകിയ സ്യൂട്ട് ഹർജിയിലാണ് കോടതിയെ കേന്ദ്രം നിലപാടറിയിച്ചത്. അടിയന്തരമായി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംസ്ഥാന ബജറ്റിന് മുമ്പ് കോടതി പരിഗണിക്കണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ധനകാര്യ കമ്മിഷനുകൾ ശുപാർശ ചെയ്തതിനേക്കാൾ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അർഹതപ്പെട്ട കേന്ദ്രനികുതി, ധനകമ്മി ഗ്രാന്റുകൾ, കേന്ദ്ര പദ്ധതികളുടെ പണം എന്നിവ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രവാദം.

Tags:    

Similar News