'ഒരു സ്ഥാനവും വേണ്ട, ഞാൻ നിങ്ങളുടെ പത്മേച്ചി'; ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും; പത്മജ

Update: 2024-03-15 07:39 GMT

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ പങ്കെടുത്ത് പത്മജ വേണുഗോപാൽ. കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്ന ആളാണെന്നും അതുകൊണ്ട് അനിലിന് വേണ്ടി ഇവിടെ എത്തിയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. കരുണാകരൻറെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും. കെ. കരുണകാരൻറെ മകൾ ആയതിനാൽ വേദിയിൽ കോൺഗ്രസിൻറെ പരിപാടികളിൽ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു.

അനിൽ ആൻറണിയുടെ പ്രചാരണ യോഗത്തിൽ പത്മജ വേണുഗോപാലിന് മുൻനിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇവിടെ സ്ത്രീകൾക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പത്മജ പറഞ്ഞു. മോദിയുടെ വീടാണ് ഭാരതം. കോൺഗ്രസിന് നല്ല നേതൃത്വം ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും. കെ കരുണാകരന്റെ മകളെ കോൺഗ്രസിന് വേണ്ട. അത് കെ മുരളീധരന്, അതായത് എൻറെ സഹോദരന് മനസിലാകും.

കെ മുരളീധരന് പരവതാനി വിരിച്ച ആണ് താൻ പോന്നത്. അല്പം വൈകി എല്ലാം മനസ്സിൽ ആകുന്ന ആൾ ആണ് കെ. മുരളീധരൻ. പ്രബലമായ സമുദായം കോൺഗ്രസിൽ നിന്ന് അകന്നു. എല്ലാ ബൂത്തിലും തനിക്ക് ആള് ഉണ്ട്. വെറുതെ ബിജെപിയിൽ വന്നത് അല്ല. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയവർ ആണ് പാർട്ടി വിട്ടപ്പോൾ ആക്ഷേപിക്കുന്നത്. പ്രവർത്തിക്കാൻ ഒരു അവസരം മാത്രം ചോദിച്ചു ആണ് ബിജെപിയിൽ വന്നത്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പത്മേച്ചിയാണ് താനെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

Tags:    

Similar News