മുൻമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു. തൊടുപുഴയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ഡയറക്ടറാണ്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 1971 സെപ്റ്റംബർ 15 നായിരുന്നു പി ജെ ജോസഫും ശാന്തയും തമ്മിലുള്ള വിവാഹം നടന്നത്.
അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ് എന്നിവരാണ് മക്കൾ.