ടിപി വധക്കേസ്; കെകെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി, പ്രതികൾക്ക് ശിക്ഷഇളവിന് നീക്കമില്ലെന്ന് സ്പീക്കർ

Update: 2024-06-25 05:38 GMT

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. പ്രതികൾക്ക് ശിക്ഷ ഇളവ് നല്കാൻ നീക്കം ഇല്ലെന്നു സർക്കാർ അറിയിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കി. സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു. ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്..

പ്രതിപക്ഷം ശക്തമായി എതിർപ്പ് ഉന്നയിച്ചു. ഇളവ് നൽകാനുള്ള നീക്കത്തിന് തെളിവായി കത്തു പുറത്ത് വന്നിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. സർക്കാരിന് ഭയം ആണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലെ വാക് തർക്കത്തിനൊടുവിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ നടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

ടിപി കേസ് പ്രതികൾക്ക് ജയിലിൽ പോലും അനർഹ പരിഗണന കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജയിൽ ഭക്ഷണത്തിൻറെ മെന്യു തീരുമാനിക്കുന്നത് അവരാണ്

പരോൾ വിവരം ചോദിച്ച് അഞ്ച് മാസമായിട്ടും കെകെ രമക്ക് ആഭ്യന്തര വകുപ്പ് മറുപടി നൽകിയില്ല. പ്രതികളെ സിപിഎമ്മിന് ഭയമാണ്. ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയാണ് പ്രതികൾ ജയിലിൽ കഴിയുന്നത്. സിപിഎമ്മിനെ പ്രതികൾ ബ്ലാക്‌മെയ്ൽ ചെയ്യുകയാണ്. ഗവർണ്ണർക്ക് ഇന്ന് കെക രമ പരാതി നൽകും.

Tags:    

Similar News