എൻസിപിയിൽ മന്ത്രിമാറ്റം; എകെ ശശീന്ദ്രൻ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും; ഒരാഴ്ചയ്ക്കകം പ്രഖ്യാപനം

Update: 2024-09-20 11:17 GMT

വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന് സൂചന. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ. തോമസ് മന്ത്രിയാകും. ഒരാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകും. മുംബൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി സ്ഥാനം ഒഴിയാന്‍ എ.കെ.ശശീന്ദ്രന്‍ സന്നദ്ധത അറിയിച്ചു. എന്‍സിപി ജില്ലാ അധ്യക്ഷന്മാര്‍ തോമസ് കെ. തോമസിനെയാണു പിന്തുണച്ചത്. ശശീന്ദ്രന്‍ രാജിവയ്ക്കുമെന്ന് കാര്യം എന്‍സിപി നേതാക്കള്‍ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും അറിയിക്കും. അതിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

മുഖ്യമന്ത്രി പിണറായി വിജയനും ഒടുവില്‍ എ.കെ.ശശീന്ദ്രന് അനുകൂലമായി നിലപാടല്ല സ്വീകരിച്ചത്. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്ന ശശീന്ദ്രന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന അധ്യക്ഷ പദവിയോ ദേശീയ തലത്തില്‍ പദവിയോ നല്‍കും.

Tags:    

Similar News