നവകേരള സദസ് എറണാകുളം ജില്ലയിൽ പര്യടനം തുടരുന്നു ; പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ വൻ ജനപങ്കാളിത്തം

Update: 2023-12-08 06:45 GMT

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. രാവിലെ 10 ന് വൈപ്പിനിലെ ഞാറയ്ക്കൽ ജയ്‌ഹിന്ദ്‌ ഗ്രൗണ്ടിലായിരുന്നു ആദ്യ പരിപാടി . ഉച്ചക്ക് 2 മണിക്ക് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും 3.30 നു കളമശേരി പത്തടിപ്പാലം റസ്റ്റ് ഹൗസിനുസമീപത്തെ ഗ്രൗണ്ടിലും പരിപാടി നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ആണ് നവകേരള സദസ് നടക്കുക.

അതേസമയം കഴിഞ്ഞ ദിവസം പറവൂരിൽ നടന്ന നവകേരള സദസിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവകരേള സദസില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും കോണ്‍ഗ്രസിനെയും വി ഡി സതീശനുമെതിരെ വിമർശനം ഉയർത്തി. പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ജനപങ്കാളിത്തം നവകേരളസദസിനെ ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിലെത്തരുതെന്ന ബഹിഷ്‌കരണം പറയേണ്ടത് യുഡിഎഫ് കണ്‍വീനറാണ് എന്നാല്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുതരം പ്രത്യേക മനോഭാവമാണ് കോണ്‍ഗ്രസിന്റേത്. കേന്ദ്ര ഏജന്‍സികളെ വച്ച് നടത്തിയ വൃത്തികേടുകള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയത്. അതുപോലെ തന്നെ പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അതുകൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞതെന്നും ഓര്‍മിപ്പിച്ച മുഖ്യമന്ത്രി പറവൂരിലെ നവകേരള സദസിനെത്തിയ ജനത്തിന് നന്ദി പറയുകയും ചെയ്തു.

Tags:    

Similar News