മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോർഡിന് കഴിയൂ, ശ്രദ്ധ തിരിച്ച് വിടാൻ ബോധപൂർവമായ ശ്രമം , പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ

Update: 2024-11-21 05:51 GMT

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി വഖഫ് ബോഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. താൻ വഖഫ് ബോഡ് ചെയർമാൻ ആയ സമയത്താണ് വിഷയങ്ങൾക്ക് ആധാരമായ കാര്യങ്ങളെന്ന പ്രചാരണം അതിൻ്റെ ഭാഗമാണ്. സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് റശീദലി തങ്ങളുടെ വിശദീകരണം.

വഖഫ് ബോഡ് ചെയർമാൻറെ വ്യക്തിപരമായ നിലപാടുകൾക്ക് പ്രസക്തിയില്ല. നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സർക്കാർ നിർദേശിച്ച കാര്യങ്ങളാണ് വഖഫ് ബോഡ് അനുവർത്തിച്ചത്. വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിർദേശിച്ചത് വിഎസ് സർക്കാരാണ്. നിസാർ കമ്മീഷൻ നിയമനം തന്നെ അന്ന് വിവാദമായിരുന്നു. വഖഫ് ഭൂമി ഉപയോഗിക്കുന്നവരുടെ നികുതി സ്വീകരിക്കരുത് എന്ന് ബോഡ് സിഇഒ തഹസീൽദാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് വന്ന ഇടത് സർക്കാർ നിസാർ കമ്മീഷന് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നും ലേഖനത്തിൽ പറയുന്നു. 

Tags:    

Similar News