ആർഎസ്പിയിൽ തുടരും; പ്രധാനമന്ത്രിയുടെ വിരുന്ന് മാരക കുറ്റമായി ചിത്രീകരിക്കാൻ ശ്രമമെന്ന് എൻകെ പ്രേമചന്ദ്രൻ

Update: 2024-02-11 05:10 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപിച്ച് കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രൻ. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി പി ഐ എം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർ്ത്തു.

Tags:    

Similar News