ക്രൈസ്തവ സഭാ നേതൃത്വത്തിന് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന; സിപിഐഎമ്മിന് അതൃപ്തി

Update: 2024-01-02 08:09 GMT

ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഐഎമ്മിന് അതൃപ്തി. പറയാൻ പാടില്ലാത്ത വാക്കുകളാണ് സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പാർട്ടി വിലയിരുത്തല്‍. സജി ചെറിയാന്റെ പ്രസ്താവന പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

‘‘പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണ്. സഭാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിൽ പരിശോധിക്കും. സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള പരാതികളും പരിശോധിക്കും. ബിഷപ്പുമാർക്ക് പ്രയാസമുണ്ടാക്കിയ പദം ഉൾപ്പെടെയുള്ളവയിൽ ആവശ്യമായ നടപടിയുണ്ടാകും’’–എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് കേരള കോൺഗ്രസ് (എം) മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഇടതുമുന്നണി അഭിപ്രായം പറയുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഗവർണർ സംഘപരിവാറിന്റെ അജണ്ട കൈകാര്യം ചെയ്യുന്ന ആളാണ്. അസംബന്ധ പ്രസ്താവനകളാണ് ഗവർണർ നടത്തുന്നത്. ഗവർണർ ബിഷപ്പ് ഹൗസിൽപോകുന്നത് പ്രശ്നമായി കാണുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

Tags:    

Similar News