ചാൻസലർ പദവി നൽകിയത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസല്ല; ഗവർണറെ വിമർശിച്ച് മന്ത്രി പി രാജീവ്

Update: 2023-12-17 05:34 GMT

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മന്ത്രി പി രാജീവ്. ഗവൺമെന്റ് സ്‌പോൺസേർഡ് സംരക്ഷണത്തിലാണ് ഗവർണറെന്ന് പറഞ്ഞ മന്ത്രി അദ്ദേഹം കടമകൾ നിർവഹിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ ഇടതുവിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്ന പ്രതികരണം.

'ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസല്ല അദ്ദേഹത്തിന് ചാൻസലർ പദവി നൽകിയത്. ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. സർക്കാർ ഒരുക്കി നൽകിയ ബെൻസ് കാറടക്കമുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഗവർക്കുള്ളത്. സർക്കാർ പറഞ്ഞുവിട്ട പൊലീസിന്റെ സംരക്ഷണയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഗവർണർ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കാൻ സാമാന്യബോധമുള്ള ഒരു മനുഷ്യനും കഴിയില്ല. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുകയാണ് '- മന്ത്രി പറഞ്ഞു.

Tags:    

Similar News