മാസപ്പടി കേസിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. എന്നാൽ, താൻ നൽകിയ തെളിവുകൾ കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കിൽ അപ്പീൽ പോകും. താൻ ഉന്നയിച്ച വാദങ്ങൾ കോടതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് ഹർജി തള്ളാൻ കാരണം. വിഷയത്തിൽ അവസാനം വരെ പോരാടും. കേസിൽ കോടതിയുടെ നേൽനോട്ടത്തിലുള്ള അന്വേഷണമാണ് താൻ ആഗ്രഹിച്ചതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.