കുഴൽനാടൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു: ചോദ്യത്തിന് കൃത്യമായി മറുപടി നൽകിയെന്നു കെ.എൻ ബാലഗോപാൽ

Update: 2023-10-23 11:28 GMT

മാത്യു കുഴൽനാടൻ എം.എൽ.എ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് കിട്ടേണ്ട ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ജിഎസ്ടി വരുന്നതിന് മുൻപുള്ള സർവീസ് ടാക്സുകൾ കേന്ദ്രമാണ് കൈകാര്യം ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു.

മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സി.പി.എം ആവശ്യം തള്ളി മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് രംഗത്ത് എത്തിയിരുന്നു. താൻ ചോദിച്ചതിനല്ല ധനവകുപ്പിൽ നിന്ന് മറുപടി കിട്ടിയത്. വീണാ വിജയൻ കൈപ്പറ്റിയ പണത്തെക്കുറിച്ച് ധനവകുപ്പിന്റെ കത്തിൽ പറയുന്നില്ലെന്നും കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നു.

'കത്തിലെ പരാമർശം എക്സാലോജിക് വാങ്ങിയ പണത്തെ കുറിച്ച് മാത്രമാണ്. ധനവകുപ്പിൻ്റേത് കത്തല്ല, കാപ്സ്യൂൾ മാത്രമാണ്. ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് വീണ എങ്ങനെ നികുതിയടച്ചുവെന്നും മാത്യു ചോദിച്ചിരുന്നു. ജി.എസ്.ടിയല്ല വീണ കൈപ്പറ്റിയ മാസപ്പടിയാണ് വിഷയം. ധനമന്ത്രിയുടെ കത്ത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും മാത്യു വ്യക്തമാക്കിയിരുന്നു.

Tags:    

Similar News