മസാല ബോണ്ട് കേസ് ; തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി, സമൻസ് നിയമ വിരുദ്ധമെന്ന് തോമസ് ഐസക്
മസലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി .എന്തൊക്കെയാണ് സംഭവിച്ചതെന്ന് തോമസ് ഐസക്കിന് അറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ല. സമൻസ് നിയമവിരുദ്ധമെന്നാണ് തോമസ് ഐസക് ആവർത്തിക്കുന്നത്. അതേസമയം സമൻസ് തടയണം എന്ന ഐസക്കിന്റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല.ഇ.ഡിയുടെ റിപ്പോർട്ടിനായി ഹർജികൾ മാർച്ച് 7 ലേക്ക് മാറ്റി.
അതേ സമയം ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി.സി ഇ ഒ ഹാജരാകില്ല. പകരം ഡി ജി എം ഹാജരാകുമെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. തത്കാലം കിഫ്ബിയുടെ ഫിനാൻസ് ഡി ജി.എം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി നിലപാടറിയിച്ചു.ഈ മാസം 27,28 തിയതിൽ ഡിജിഎം ഇഡിക്ക് മുന്നില്‍ ഹാജരാകും.ഈ ഘട്ടത്തിൽ അറസ്റ്റ് ഉണ്ടാകില്ല എന്ന ഇ ഡി ഉറപ്പ് കോടതി രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കൊടുക്കാൻ തയ്യാറാണെന്നും കിഫ്ബി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.