അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Update: 2023-11-08 05:03 GMT

മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് - കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് - കിഴക്കൻ-കിഴക്കൻ കാറ്റ് ശക്തമായിരിക്കുകയാണ്.

ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത രണ്ടോ മൂന്നോ ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 

അതേസമയം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം  ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

Tags:    

Similar News