ലോക്സഭാ തെരഞ്ഞടുപ്പ്; സിപിഐ സ്ഥാനാർത്ഥികളായി, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

Update: 2024-02-26 08:44 GMT

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാർഥികളുടെ പട്ടികയായി. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട് ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കും. തർക്കങ്ങൾക്കൊടുവിൽ മാവേലിക്കരയിൽ സി.എ അരുൺ കുമാറിനെ തന്നെ പരിഗണിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് മണിക്ക് നടക്കും. തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂർ,വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ പ്രകാശ് ബാബു,സത്യന്‍ മൊകേരി എന്നീ പേരുകള്‍ കൂടി ഉയര്‍ന്നു വന്നിരുന്നു. മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറിന്‍റെ പേരാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയത്. മുന്‍ എം.എല്‍.എ കെ അജിത്,മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍ ,സി.കെ ആശ എന്നീ പേരുകളും ജില്ലാ നേതൃത്വം നല്‍കിയിരുന്നു.

വയനാട്ടില്‍ ആനിരാജയക്കൊപ്പം സത്യന്‍ മൊകേരി,പിപി ,സുനീർ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. 15 സീറ്റുകളിലേക്കുള്ള സി.പി.ഐ.എം സ്ഥാനാർഥികളെ നാളെയാണ് പ്രഖ്യാപിക്കുക. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Tags:    

Similar News