ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ; പാർട്ടിക്കും കേരളത്തിലെ തൊഴിലാളി വർഗത്തിനും തീരാനഷ്ടം

Update: 2023-10-05 13:29 GMT

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുസ്മരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആനത്തലവട്ടം ആനന്ദന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിലെ തൊഴിലാളി വർഗത്തിനും തീരാനഷ്ടമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടിരുന്നു, രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. 60 വർഷക്കാലം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച്  പടി പടിയായി ഉയർന്നുവന്ന അദ്ദേഹം, തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി. തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു, അദ്ദേഹത്തിന്റെ മുൻപിൽ എപ്പോഴും തൊഴിലാളി താത്പര്യങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് ഉയർത്തികൊണ്ടുവരികയും അവരെ വർഗബോധമുള്ളവരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ആനത്തലവട്ടം ആനന്ദൻ ഇന്ന് വൈകുന്നേരത്തോടെയാണ് വിടവാങ്ങിയത്. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു അദ്ദേഹം.

Tags:    

Similar News