ശശി തരൂരുമായി കൂടിക്കാഴ്ച നടത്താൻ കെ.വി തോമസ്

Update: 2022-12-13 11:27 GMT

കോൺഗ്രസ് വിട്ട നേതാവ് കെ.വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കാണുന്നത്. വൈകിട്ട് തരൂരിനെ ഡൽഹിയിലെ വസതിയിൽ പോയി കാണുമെന്ന് കെവി തോമസ് പറഞ്ഞു. തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് കെ.വി തോമസിന്റെ വിശദീകരണം. തരൂരിനെ കൂടാതെ വേറെയും ചില കോൺഗ്രസ് നേതാക്കളെ കാണാൻ കെവി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 

കോൺഗ്രസിലേയും സിപിഎമ്മിലേയും നേതാക്കളെ ഡൽഹിയിൽ വച്ച് താൻ കാണുന്നുണ്ടെന്ന് കെവി തോമസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തരൂരുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും പാർട്ടി വിട്ടെങ്കിലും സോണിയ ഗാന്ധിയുമായും മല്ലികാർജ്ജുൻ ഖാർഗെയുമായും നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News