എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ആര് വോട്ട് ചെയ്താലും വാങ്ങും; കെ സുധാകരൻ

Update: 2024-04-03 10:52 GMT

എസ് ഡി പി ഐയുടെ പിന്തുണ കോൺഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ കെ സുധാകരൻ. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങുമെന്നും സുധാകരൻ പറഞ്ഞു.

എസ് ഡി പി ഐ എന്നല്ല സി പി എം വോട്ട് ചെയ്താലും വാങ്ങുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാർത്ഥിയുടെ മിടുക്കാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

Tags:    

Similar News