സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.
ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
26-04-2023: പത്തനംതിട്ട, എറണാകുളം.
27-04-2023: എറണാകുളം.
28-04-2023: വയനാട്.
29-04-2023: പാലക്കാട്.
30-04-2023: എറണാകുളം, ഇടുക്കി.
വേനൽ ചൂടി കഠിനമാകുന്ന പശ്ചാത്തലത്തിലാണ് ആശ്വാസമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ പെയ്തത്. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് 37 ഡിഗ്രി സെൽഷ്യസ് വരെയുമായിരുന്നു.