കേരളത്തിൽ ആശ്വാസ മഴ?; നാല് ദിവസം മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ്

Update: 2024-03-20 11:07 GMT

കേരളത്തിന് ആശ്വാസമായി മാർച്ച് 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് അറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ മഴ സാധ്യതയുള്ളത്. 22ന് എല്ലാ ജില്ലകളിലും മിതമായതോ നേരിയതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം.

മാർച്ച് 23ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മാർച്ച് 24നാകട്ടെ കോട്ടയത്തും എറണാകുളത്തും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അതേസമയം നാളെ വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News