വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന റഹീമിനെ രക്ഷിക്കാൻ കൈകോർത്ത് കേരളം ; പണം സ്വരൂപിക്കൽ 30 കോടി പിന്നിട്ടു
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർക്കുന്നു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ 34 കോടി രൂപയാണ്. ഇതിൽ 30 കോടി രൂപ സമാഹരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇനി ബാക്കിയുള്ള 4 കോടി രൂപയ്ക്കായി ശ്രമം തുടരുകയാണ്. റഹീമിന്റെ മോചനത്തിനായുള്ള പണം സ്വരൂപിക്കാൻ സന്നദ്ധ സംഘടകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. റേഡിയോ കേരളം 1476 എഎമ്മും ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി റേഡിയോ കേരളം കഴിഞ്ഞ ദിവസം കെ.എൽ 1476 ൽ ഒരു മണിക്കൂറോളം ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകളിൽ സജീവമായിരുന്നു. പണം സ്വരൂപിക്കാൻ ഇനി ബാക്കിയുള്ളത് 3 ദിവസം മാത്രമാണ്. ഈ ദിവസത്തിനുള്ളിൽ 4 കോടി രൂപ കൂടി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബവും ബന്ധുക്കളും ലോകമെമ്പാടുമുള്ള മലയാളികളും
സഹായത്തിന് എല്ലാവരോടും നിയമസഹായ സമിതി നന്ദി അറിയിച്ചു. 34 കോടി സമാഹരിച്ച് ധനശേഖരണം നിർത്തും.
അബ്ദുറഹീമിനെ സഹായിക്കാൻ കൈകോർക്കാം:
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO 074905001625
IFSC CODE ICIC0000749
BRANCH: ICICI MALAPPURAM
റഹീം വധ ശിക്ഷയും കാത്ത് അൽഹായിർ ജയിലിൽ തുടരുകയാണ്. റഹീമിന് നിയമ സഹായം നൽകുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികൾ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സൗദി രാജാവിന് ദയാ ഹർജിയും നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.