വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Update: 2023-10-03 05:48 GMT

വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കവരത്തി കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ. ജസ്റ്റിസ് എൻ. നഗരേഷ് ആണ് കേസിൽ വിധി പറഞ്ഞത്. എം.പിക്കു പുറമെ നാലുപേർക്കെതിരായ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തു വർഷത്തെ തടവുശിക്ഷയാണ് കേസിൽ കവരത്തി കോടതി വിധിച്ചിരുന്നത്. ഇതേതുടർന്ന് മുഹമ്മദ് ഫൈസലിനു ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യത കൽപിച്ചിരുന്നു. പിന്നീട് ഹൈക്കോടതി വിധി മരവിപ്പിക്കുകയും ലോക്‌സഭാ അംഗത്വം തിരിച്ചുലഭിക്കുകയുമായിരുന്നു.

കവരത്തി സെഷൻസ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാൽ, ഇതു റദ്ദാക്കിയ സുപ്രീംകോടതി ഹരജി വീണ്ടും പരിഗണിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പരാതിക്കാരനെ വധിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും, കൃത്യമായ മൊഴികൾ പരിശോധിക്കാതെയാണ് വിചാരണാകോടതി ശിക്ഷ വിധിച്ചതെന്നുമാണ് ഫൈസലിന്റെ വാദം. പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിർണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങൾ ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസൽ വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിന്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിർകക്ഷികളും എതിർത്തു.

പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിർണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങൾ ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസൽ വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിന്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിർകക്ഷികളും എതിർത്തു.

Tags:    

Similar News