തീർഥാടക വാഹനങ്ങളിൽ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി

Update: 2022-11-20 06:27 GMT

ശബരിമല തീർഥാടകരുമായി വരുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകരുടെ വാഹനങ്ങൾ വലിയതോതിൽ അലങ്കരിക്കുന്നത് കർശനമായി വിലക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ചിറയൻകീഴ് ഡിപ്പോയിൽനിന്ന് തീർഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി. ബസ് വലിയതോതിൽ അലങ്കരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി വിഷയം അടിയന്തരമായി പരിഗണിച്ചത്. ബസിന്റെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ളാഹയിൽ ശബരിമല തീർഥാടകരുമായെത്തിയ ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റോഡ് സുരക്ഷാ കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം.

Tags:    

Similar News