സംസ്ഥാനത്ത് വീണ്ടും 'കേരളീയം'നടത്താനൊരുങ്ങി സർക്കാർ; സ്‌പോൺസർഷിപ്പിലൂടെ ചെലവ് കണ്ടെത്താൻ നിർദേശം
സംസ്ഥാനത്ത് കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സർക്കാർ. ഈ വർഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നൽകി. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു കേരളീയം നടത്തിയത്.
ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയത്. ഇത്തവണയും അത് തുടരാനാണ് തീരുമാനം.