ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന് കേരള കോൺഗ്രസ് എം
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമേ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളും വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. അധിക സീറ്റിനെക്കുറിച്ച് ഔദ്യോഗികമായല്ലെങ്കിലും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും കിട്ടണമെന്നുറച്ചാണ് മാണി വിഭാഗം കരുനീക്കുന്നത്. പത്തനംതിട്ട പാർലമെന്റ് പരിധിയിൽ മാത്രം മൂന്ന് എം എൽ എമാരാണ് കേരള കോൺഗ്രസിന് നിലവിൽ ഉള്ളത്. ഇടുക്കിയിൽ കേരള കോൺഗ്രസ് പ്രതിനിധി റോഷി അഗസ്റ്റിൻ മന്ത്രിയാണ്.