ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജി; മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത

Update: 2023-03-31 07:48 GMT

ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂൺ ഉൽ റഷീദ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവരാണ് ഇനി കേസ് പരിഗണിക്കുക. മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. 

അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ എ കെ.കെ രാമചന്ദ്രൻറെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻറെയും കുടുംബത്തിനും പണം നൽകിയതിന് എതിരെയായിരുന്നു പരാതി. കേസിൽ വാദം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും വിധി വരാത്തതിനെ തുടർന്ന് പരാതിക്കാരനായ ആർ.എസ് ശശികുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ കോടതി നിർദേശിച്ചിരുന്നു. ഏപ്രിൽ മൂന്നിലേക്ക് ഹൈക്കോടതി കേസ് മാറ്റിയതിനിടെയാണ് ലോകായുക്തയുടെ വിധി വരുന്നത്. 

കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നിൽ കണ്ടാണ് ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നായിരുന്നു ആക്ഷേപം.

Tags:    

Similar News