പൊലീസ് ജീപ്പ് തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്; 6 മാസത്തേക്കാണ് നാടുകടത്തൽ

Update: 2024-03-13 09:06 GMT

പൊലീസ് ജീപ്പ് തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്തുക.

6 മാസത്തേക്കാണ് നാടുകടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു. ചാലക്കുടിയിൽ ജീപ്പ് കത്തിച്ചത് ഉൾപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ.

ജീപ്പ് അടിച്ച് തകർത്ത കേസിൽ 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്. ഡിസംബർ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകർത്തത്.

 

Tags:    

Similar News