എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല, കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്; കെ.സുരേന്ദ്രൻ

Update: 2024-09-03 06:32 GMT

പിണറായി വിജയൻറെ കാലത്തോടെ സിപിഎം അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്നത് ഗുരുതര ആരോപണമാണ്. നടപടിയെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല. കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

എം വി ഗോവിന്ദനെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കുന്നു. ഗോവിന്ദൻ രാജിവെച്ച് കാശിക്ക് പോണം. ഇപ്പോൾ പ്രഖ്യപിച്ച അന്വേഷണം മല എലിയെ പ്രസവിച്ച പൊലെയാണ്. മുഖ്യമന്ത്രിയുടെ അഴിമതിയുടെ തെളിവുകൾ അജിത്കുമാറിൻറെ കയ്യിലുണ്ട്. അതാണ് എഡിജിപിയെ തൊടാൻ മടിക്കുന്നത്. ഇത് കള്ളക്കളിയാണ്, കണ്ണിൽപൊടിയിടലാണ്, മുഖ്യമന്ത്രി രാജിവക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു

Tags:    

Similar News