മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവം; പോലീസ് കേസെടുത്തു
നവോത്ഥാന നായകന് മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എസ്സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറിയായ വിനോജ് വേലുക്കുട്ടിയാണ് കമ്മീഷന് മുന്നിൽ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിറ്റി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും നിര്‍ദേശം നല്കി.