കേരളത്തിൽ മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Update: 2023-11-23 02:20 GMT

കേരളത്തിൽ മഴ കനക്കുന്നു. അഞ്ച് ദിവസം കൂടി മഴ തുടരും. ഇതിന്റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തമിഴ്‌നാടിനു മുകളിൽ കേരളത്തിന് സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ. കേരള-തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല.

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. അതേസമയം പത്തനംതിട്ട ജില്ലയിൽ ഇന്നലെ ശക്തമായ കാറ്റിലും മഴയിൽ ഒരു വീട് പൂർണമായും തകർന്നു. പത്തിലധികം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇലന്തൂർ ചുരുളിക്കോട് മലവെള്ളപ്പാച്ചിൽ ഉണ്ടായി.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ 24 വരെ വിനോദസഞ്ചാരത്തിനും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. കൊക്കാതോട് ഒരേക്കർ പാറചെരുവിൽ അജികുമാറിന്റെ വീടാണ് മരം കട പുഴകിവീണ് പൂർണമായും തകർന്നത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഒരേക്കർ പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ജലനിരപ്പുയർന്നതിനാൽ കല്ലാർ ഡാം തുറന്നു. നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ആവശ്യമെങ്കിൽ പൊൻമുടി ഡാമും തുറക്കും. ചിന്നാർ, കല്ലാർ , പന്നിയാർ തീരങ്ങളിലുള്ളവർ ജാഗ്രത്ര പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Tags:    

Similar News