കേരളത്തിൽ 5 ദിവസം കനത്ത മഴയ്ക്കു സാധ്യത

Update: 2022-11-01 06:59 GMT

ഇന്ന് മുതൽ 5 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യയ്ക്കു മുകളിലുമായി വടക്കുകിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്.

ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും, ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായാണു മഴ കനക്കുക. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്‌തേക്കും.

Tags:    

Similar News