കേരളത്തിൽ ചൂട് കുറയും ; മെയ് 8 മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരളത്തിൽ ചൂട് കുറയുന്നു. മെയ് 8 മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. പാലക്കാടുൾപ്പെടെയുള്ള ജില്ലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തി.