മലയാളി വിദ്യാർഥികൾക്ക് സന്തോഷവാർത്ത; ക​ർ​ണാ​ട​കയിലെ സ്വ​കാ​ര്യ ന​ഴ്‌​സിംഗ് കോ​ള​ജു​ക​ളി​ലെ ഫീസ് നിശ്ചയിച്ച് സർക്കാർ

Update: 2024-08-01 09:31 GMT

മെഡിക്കൽ കോഴ്സുകളിൽ, പ്രധാനമായും നഴ്സിങ് പഠിക്കാൻ മലയാളികൾ ധാരാളമായി ആശ്രയിക്കുന്നതു കർണാടകയിലെ കോളജുകളെയാണ്. ബംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള കോളജുകളെയാണ് കൂടുതലായും മലയാളികൾ ആശ്രയിക്കുന്നത്. എന്നാൽ, അമിതഫീസ് പലപ്പോഴും വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തലവേദനയായിരുന്നു. ഇപ്പോൾ ഇതിന് ആശ്വാസമായിരിക്കുകയാണ് സർക്കാരിന്‍റെ പുതിയ തീരുമാനം. 

ക​ർ​ണാ​ട​കയിലെ സ്വ​കാ​ര്യ ന​ഴ്‌​സിംഗ് കോ​ള​ജു​ക​ളി​ലെ ബി​എ​സ്​സി ന​ഴ്‌​സി​ങ് കോ​ഴ്‌​സിന്‍റെ ഫീ​സ് ആണ് സർക്കാർ നിശ്ചയിച്ചത്. 60 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫീ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണം. ക​ർ​ണാ​ട​ക​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ർ​ക്ക് ഒ​രു​വ​ർ​ഷം ഒ​രു​ല​ക്ഷം രൂ​പ​യാ​യി​രി​ക്കും​ഫീ​സ്. കേ​ര​ള​മു​ൾ​പ്പെ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 1.40 ല​ക്ഷം ന​ൽ​ക​ണം.

പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഈ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. ബാ​ക്കി​യു​ള്ള​തി​ൽ 20 ശ​ത​മാ​നം സീ​റ്റ് മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യാ​ണ്. ഇ​തി​ലേ​ക്ക് മാ​നേ​ജ്‌​മെന്‍റിനു സ്വ​ത​ന്ത്ര​മാ​യി പ്ര​വേ​ശ​നം ന​ട​ത്താം. ഫീ​സ് നി​യ​ന്ത്ര​ണ​മി​ല്ല. ബാ​ക്കി​യു​ള്ള 20 ശ​ത​മാ​നം സീ​റ്റ് സ​ർ​ക്കാ​ർ ക്വാ​ട്ട​യാ​യി നീ​ക്കി​വയ്ക്കണം. ഇ​തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​പ്ര​കാ​ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. വ​ർ​ഷം 10,000 രൂ​പ​യാ​ണ് ഫീ​സ്.

ഇ​താ​ദ്യ​മാ​യാ​ണ് ക​ർ​ണാ​ട​ക​ത്തി​ൽ സ്വ​കാ​ര്യ ന​ഴ്‌​സി​ങ് കോള​ജു​ക​ളി​ലെ ബി​എ​സ്​സി ന​ഴ്‌​സി​ങ് കോ​ഴ്‌​സു​ക​ളു​ടെ ഫീ​സ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫ് ന​ഴ്‌​സി​ങ് ആ​ൻ​ഡ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, ക​ർ​ണാ​ട​ക സ്റ്റേ​റ്റ് പ്രൈ​വ​റ്റ് മാ​നേ​ജ്‌​മെന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, ന​വ ക​ല്യാ​ണ ക​ർ​ണാ​ട​ക ന​ഴ്‌​സി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ്‌​മെന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ർ​ക്കാ​ർ ക​രാ​റി​ൽ ഒ​പ്പി​ട്ടു.

Tags:    

Similar News