എഫ്‌ഐആർ ഇട്ട് അന്വേഷണം നടത്തണം; ജീ ശക്തിധരന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് ചെന്നിത്തല

Update: 2023-06-28 07:55 GMT

ജി ശക്തിധരന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്നും എഫ്‌ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വർഷം മുമ്പുള്ള ആരോപണത്തിൽ കേസെടുത്തില്ലെ പിന്നെന്താ ഈ വെളിപ്പെടുത്തലിൽ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയുമായി ഒത്തുകളിക്കുകയാണ്. അതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. സ്വർണക്കടത്ത് മുതൽ ഒത്തുകളിക്കുകയാണ്. അതാണ് പരാതി കിട്ടിയാലേ അന്വേഷിക്കാൻ കഴിയൂവെന്ന് വി മുരളീധരൻ പറഞ്ഞത്. ജനാധിപത്യ ശൈലി ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത്. അത് തന്നെയാണ് മോദിയുടെയും ശൈലി. പി ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയതിന് ശേഷമുള്ള പ്രതിഭാസങ്ങളാണ് ഇവിടെ കാണുന്നത്. പ്രതിപക്ഷത്തിനെതിരെ, മാധ്യമങ്ങൾക്കെതിരെ എല്ലാം കേസെടുക്കുന്നത് അങ്ങനെയാണ്. കരിങ്കൊടി കാണിച്ചവരെ കയ്യാമം വയ്ക്കുകയാണ്. സാരമായ തകരാർ ഭരണത്തിൽ വന്നിരിക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ അതോ പൊളിറ്റിക്കൽ സെക്രട്ടറി നടത്തുന്നതാണോ എന്നും ചെന്നിത്തല ചോദിച്ചു. ശക്തിധരൻറെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചോദിച്ചിരുന്നു.

Tags:    

Similar News