പേവിഷ ബാധയ്‌ക്കെതിരായ വാക്സിന്‍ ബി.പി.എല്‍. വിഭാഗക്കാര്‍ക്കുമാത്രം സൗജന്യമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. വാക്സിന്റെ ഗുണഭോക്താക്കള്‍ കൂടുതലും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്‍ ബി.പി.എല്ലുകാര്‍ക്ക് മാത്രം സൗജന്യമാക്കുന്നകാര്യം പരിഗണിക്കുന്നത്.
പേവിഷബാധയ്ക്കെതിരായുള്ള പ്രതിരോധ വാക്സിന്‍ സംസ്ഥാനം കൂടുതല്‍ വാങ്ങേണ്ട സാഹചര്യം ഉണ്ടായതിന്റെ പശ്ചാതലത്തിലാണ് ഇത്തരമൊരു നിര്‍ദേശം വന്നിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി തന്നെ വാക്സിന്‍ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ചത്.
വാക്സിന്‍ കൂടുതല്‍ വാങ്ങേണ്ടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പഠനം നടത്തിയിരുന്നു. ഇതിന്റെ പ്രഥമിക റിപ്പോര്‍ട്ടിലാണ് ബി.പി.എല്ലുകാര്‍ക്ക് മാത്രമായി വാക്സിന്‍ സൗജന്യമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.