കുസാറ്റിലെ ഓഡിറ്റോറിയത്തിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന; സർവകലാശാല സിൻഡിക്കേറ്റ് അടിയന്തര യോഗം ഉച്ചയ്ക്ക്

Update: 2023-11-27 05:46 GMT

സംഗീതപരിപാടിക്കിടെ അപകടം നടന്ന കുസാറ്റിലെ ഓഡിറ്റോറിയത്തിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി അംഗങ്ങളാണ് പരിശോധന നടത്തുന്നത്. സർവകലാശാല സിൻഡിക്കേറ്റ് അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേരും.

അതേസമയം കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തിൽ തുടരുന്നത്. ദുരന്തത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപെടുത്തും. സംഗീത പരിപാടി സംഘടിപ്പിച്ചതിലെ സുരക്ഷാ വീഴ്ചകളാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

കുസാറ്റ് ദുരന്തത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപെടുത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ മൊഴിയുമെടുക്കും. ഇതിനുശേഷം ആകും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കളമശ്ശേരി പോലീസ് കേസ് എടുത്തിട്ടുള്ളത്.

Tags:    

Similar News