'എക്‌സിറ്റ് പോൾ ഫലം ഫൗൾ പ്ലേ'; കോർപ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ടെന്ന് പി വി അൻവർ

Update: 2024-06-03 07:30 GMT

എകസിറ്റ് പോൾ ഫലം നിരാശാജനകമാണെന്ന് പി വി അൻവർ എംഎൽഎ. എക്സിറ്റ് പോൾ ഫലം ഫൗൾ പ്ലേയാണ്. അതിൽ കോർപ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ട്. ബിജെപി അടി പതറുന്ന സ്ഥിതിയാണ്. രാജ്യത്തിൽ എൻഡിഎ പരാജയത്തിലേക്കാണ് പോകുന്നത്. ഈ സ്ഥിതി എക്സിറ്റ് പോളുകളുടെ ഫലത്തിൽ പ്രതിഫലിച്ചാൽ യഥാർഥ ഫലം വരുന്ന ദിവസം വരെ കോർപ്പറേറ്റുകളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് സംഭവിക്കും. പ്രധാനമായും അംബാനി, അദാനിമാരുടെ കമ്പനികളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് വരും.

ബില്ല്യൺസ് ഓഫ് ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുക. ഈ കമ്പനികളുടെ ഓഹരി വിപണി പിടിച്ചു നിർത്തുക എന്നത് അനിവാര്യമാണ്. ഇത്തരം എക്സിറ്റ് പോളുകളിലൂടെ മൂന്ന് ദിവസത്തെ നഷ്ടം പിടിച്ചു നിർത്താൻ സാധിക്കും. അതാണ് ഇത്തരത്തിലുള്ളൊരു എക്സിറ്റ് പോളിലൂടെ സംഭവിച്ചത്.

കേരളത്തിൽ പിണറായി സർക്കാർ രണ്ടാം തവണയും അധികാരത്തിലേറിയത് എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിരുദ്ധമായാണ്. കേരളത്തിൽ എൽഡിഎഫിന് സീറ്റ് കിട്ടില്ലെന്ന പ്രവചനത്തിൽ വിശ്വസിക്കരുത്. ഈ എക്സിറ്റ് പോളിൽ പ്രവർത്തകർ നിരാശരാകരുത്. കേരളത്തിൽ എൽഡിഎഫിന്റെ സീറ്റ് പത്തിൽ കുറയില്ല. ഇതിലൊന്നും സഖാക്കൾ പതറില്ല. മറിച്ച് എക്സിറ്റ് പോൾ ഫലം അനുസരിച്ചാണ് യഥാഥർഥ ഫലമെങ്കിൽ വോട്ടിങ്ങ് മെഷിൻ യന്ത്രങ്ങളെ അവിശ്വസിക്കേണ്ട സ്ഥിതിയാണെന്നും അൻവർ ഫേസ്ബുക്ക് ലൈവിലൂടെ അഭിപ്രായപ്പെട്ടു.

Tags:    

Similar News